അനാശാസ്യ പ്രവർത്തനം: 10 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പൊതു ധാർമികത ലംഘിച്ച് അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 10 പേരെ മഹ്ബൂലയിൽ നിന്ന് പിടികൂടി. സോഷ്യൽ നെറ്റ്‌വർക്കിംങ് സൈറ്റുകളിലെ അക്കൗണ്ട് വഴി പണത്തിന് പകരമായി അനാശാസ്യത്തിന് പ്രേരിപ്പിച്ച ഏഷ്യൻ സ്വദേശി പെൺകുട്ടിയും അറസ്റ്റിലായി.
മഹ്ബൂലയിലെ മറ്റ് രണ്ടിടങ്ങളിൽ നിന്നായാണ് മറ്റു ഒമ്പതുപേരെ പിടികൂടിയത്. എല്ലാവരും ഏഷ്യൻ സ്വദേശികളാണ്. പബ്ലിക് മോറൽസ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടർ വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
രാജ്യത്ത് പൊതുധാർമികതക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികുടുന്നതിനായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സാൽമിയ, ഹവല്ലി മേഖലകളിൽ മോറൽസ് പ്രൊട്ടക്ഷൻ ഇൻവെസ്റ്റിഗേഷൻ സംഘം നടത്തിയ പരിശോധനയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നിരവധി പേർ പിടിയിലായിരുന്നു.
പണത്തിന് പകരമായി മസാജ് സ്ഥാപനങ്ങളിൽ ഇവർ അധാർമിക പ്രവൃത്തികളിൽ ഏർപ്പെട്ടുവരുകയായിരുന്നു. ജലീബ് അൽ ഷുയൂഖ് ഭാഗത്ത് വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിവന്നവരും പിടിയിലായി. അതിനിടെ, ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട രണ്ട് പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
കടൽത്തീരത്ത് പൊതു ധാർമികത ലംഘിക്കുന്നതിന്റെ ദൃശ്യങ്ങളും വിഡിയോ ക്ലിപ്പിൽ അടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.