കുവൈത്ത് യൂനിവേഴ്സിറ്റിയും ജാമിഅ അൽഹിന്ദും തമ്മിൽ ധാരണ
text_fieldsകുവൈത്ത് സിറ്റി: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷെൻറ മേൽനോട്ടത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന ജാമിഅ അൽഹിന്ദ് അൽഇസ്ലാമിയ്യയും കുവൈത്ത് യൂനിവേഴ്സിറ്റിയും തമ്മിൽ അക്കാദമിക സഹകരണത്തിന് ധാരണ. രണ്ടു സ്ഥാപനങ്ങളിലെയും ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് കോളജുകൾ തമ്മിലാണ് ധാരണ. വിദേശത്ത് നിശ്ചിത കോഴ്സുകൾക്ക് ചേർന്ന് പഠിക്കുന്നതിനോ ഒരു കോഴ്സിെൻറ നിശ്ചിത മൊഡ്യൂളുകൾ വിദേശസ്ഥാപനത്തിൽ പഠിക്കുന്നതിന്നോ വിദ്യാർഥികൾക്ക് അവസരം നൽകുന്ന സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാം, അധ്യാപകർക്ക് പരിശീലനത്തിന് അവസരം നൽകുന്ന ഫാക്കൽറ്റി എക്സ്ചേഞ്ച് പ്രോഗ്രാം എന്നിവ ധാരണയിലെ മുഖ്യ ഇനങ്ങളാണ്.
സംയുക്ത പങ്കാളിത്തത്തോടെയുള്ള ഹ്രസ്വകാല കോഴ്സുകളും ശിൽപശാലകളും സംഘടിപ്പിക്കുന്നതിന് ഇതുവഴി സാധിക്കും. കൂടാതെ, ഇരു സ്ഥാപനങ്ങളിലെയും ഉന്നതതലത്തിലുള്ള വിദ്യാർഥികൾക്ക് പഠനഗവേഷണ സംരംഭങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന് അവസരമുണ്ടാകും. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പൽ പ്രഫ. ഡോ. ഫഹദ് സഅദ് അൽറുശൈദി, ജാമിഅ അൽഹിന്ദ് പ്രതിനിധി ഡോ. സി.എം. സാബിർ നവാസ് എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.