ലൈസൻസില്ലാത്ത തമ്പുകൾ മുന്നറിയിപ്പില്ലാതെ നീക്കും
text_fieldsകുവൈത്ത് സിറ്റി: അനുമതിയില്ലാതെ നിർമിച്ച ശൈത്യകാല തമ്പുകൾ മുന്നറിയിപ്പില്ലാതെ നീക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ തമ്പ് കമ്മിറ്റി അറിയിച്ചു. അടുത്ത ദിവസം പ്രത്യേക സംഘം ഫീൽഡ് പരിശോധന നടത്തും. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ തമ്പ് കെട്ടാൻ അനുമതി നൽകാതിരുന്നതോടെ അനധികൃതമായി പലരും തമ്പ് നിർമിച്ചു. 5000ത്തിലേറെ അനധികൃത തമ്പുകളാണ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പൊളിച്ചുനീക്കിയത്. ഇത്തവണ തമ്പിന് അനുമതിയുണ്ട്.
300 ദീനാർ ഇൻഷുറൻസ് തുകയുള്ളതിനാൽ പലരും ലൈസൻസ് എടുക്കാതെ തമ്പ് കെട്ടിയതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇൻഷുറൻസ് ഫീസ് കൂടാതെ, 50 ദീനാർ രജിസ്ട്രേഷൻ ഫീസും നൽകണം. 21 വയസ്സിന് മുകളിലുള്ളവർക്ക് തമ്പിന് അപേക്ഷിക്കാം. കുവൈത്തികൾക്കും വിദേശികൾക്കും അപേക്ഷിക്കാൻ അനുമതിയുണ്ട്. മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.baladia.gov.kw യിലൂടെയാണ് ഫീസ് അടക്കേണ്ടത്. കെട്ടുന്ന സ്ഥലം, അപേക്ഷകെൻറ വിവരങ്ങൾ (പേര്, സിവില്‍ ഐഡി നമ്പർ), പേമെൻറ് വിവരങ്ങൾ എന്നിവയാണ് പ്രധാനമായും നല്‍കേണ്ടത്. നിബന്ധനകള്‍ പാലിച്ചവര്‍ക്ക് മാത്രമേ തമ്പ് കെട്ടാനുള്ള അനുമതി നല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു. നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകൾക്ക് അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.