യു.എൻ.ആർ.ഡബ്ല്യു.എ ദശലക്ഷക്കണക്കിന് ഫലസ്തീനികളുടെ ജീവനാഡി
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ ദശലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികൾക്ക് സേവനം നൽകുന്ന ലൈഫ് ലൈൻ ഏജൻസിയാണ് യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി(യു.എൻ.ആർ.ഡബ്ല്യു.എ)യെന്ന് ന്യൂയോർക്കിലെ യു.എനിലെ കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ താരീഖ് അൽ ബനായി പറഞ്ഞു.
123 രാജ്യങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എക്ക് പിന്തുണ ആവർത്തിച്ചതിന് പിറകെയാണ് താരീഖ് അൽ ബനായിയുടെ പ്രതികരണം. യു.എൻ.ആർ.ഡബ്ല്യു.എക്ക് പിന്തുണ പ്രകടിപ്പിക്കുന്നതിനായി കുവൈത്ത്, ജോർഡൻ, സ്ലോവേനിയ എന്നിവിടങ്ങളിൽ പ്രത്യേക പദ്ധതികൾ ആരംഭിച്ചിരുന്നു.
യു.എൻ.ആർ.ഡബ്ല്യു.എ പ്രവർത്തനങ്ങളും ഫലസ്തീനുകളോടുള്ള ബാധ്യതകളും നിർത്തിവെക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അൽ ബനായി മുന്നറിയിപ്പ് നൽകി. ഫലസ്തീൻ അഭയാർഥികളെ സഹായിക്കുന്നതിൽ യു.എൻ.ആർ.ഡബ്ല്യു.എക്ക് പകരം വെക്കാനൊന്നുമില്ലെന്ന് യു.എനിലെ ജോർഡന്റെ സ്ഥിരം പ്രതിനിധി മഹ്മൂദ് പറഞ്ഞു. ഫലസ്തീൻ പ്രതിനിധി റിയാദ് മൻസൂർ യു.എൻ.ആർ.ഡബ്ല്യു.എ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.