യു.എൻ.എസ്.സി ഉത്തരവാദിത്തങ്ങൾ നിറവേറ്റണം -കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയെ സംരക്ഷിക്കാനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിനോട് (യു.എൻ.എസ്.സി) ആവശ്യപ്പെട്ട് കുവൈത്ത്.
ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ മന്ത്രിതല സെഷന്റെ തുറന്ന സംവാദത്തിൽ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ് ഇസ്രായേൽ കുറ്റകൃത്യങ്ങളും ഗസ്സയിലെ വിനാശകരമായ അവസ്ഥയും വിവരിച്ചു.
യു.എൻ.എസ്.സിയുടെ കടമകൾ നിർവഹിക്കാനുള്ള കഴിവില്ലായ്മ, ഇരട്ടത്താപ്പ്, ഇസ്രായേൽ അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിലെ പരാജയം, കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം അംഗീകരിക്കുന്നതിൽ പരാജയപ്പെട്ടത് എന്നിവ അദ്ദേഹം കുറ്റപ്പെടുത്തി. ഫലസ്തീൻ ജനതക്ക് പിന്തുണ നൽകുന്ന കുവൈത്തിന്റെ അചഞ്ചലമായ നിലപാട് അദ്ദേഹം ആവർത്തിച്ചു.
ഫലസ്തീൻ ജനതയുടെ രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്ന 2002 ലെ അറബ് സമാധാന സംരംഭം, യു.എൻ.എസ്.സി പ്രമേയങ്ങൾ, 2002 ലെ അറബ് സമാധാന സംരംഭം എന്നിവ പാലിക്കുന്നതിലൂടെ മാത്രമേ സുസ്ഥിര സമാധാനവും സുരക്ഷയും കൈവരിക്കാനാകൂ എന്നും ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ് അഭിപ്രായപ്പെട്ടു. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് ഫയൽ ചെയ്ത ദക്ഷിണാഫ്രിക്കക്ക് കുവൈത്തിന്റെ ആദരവ് അദ്ദേഹം പ്രകടിപ്പിച്ചു.
സ്വന്തം മണ്ണിലെ ഫലസ്തീൻ ജനതയുടെ പ്രതിരോധശേഷിയെ പിന്തുണക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. നിർബന്ധിത കുടിയൊഴിപ്പിക്കൽ ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.