കുവൈത്ത്: മൊബൈല്‍ ഉപഭോക്താക്കൾ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം
text_fieldsകുവൈത്ത് സിറ്റി: മൊബൈല്‍ ഉപഭോക്താക്കളോട് കെ.വൈ.സി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) ആവശ്യപ്പെട്ടു. ടെലികോം കമ്പനികളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭിക്കാന്‍ ഇത് അനിവാര്യമാണ്. വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമായേക്കും.
ആവശ്യമായ ഐ.ഡി പ്രൂഫുകളും മറ്റു വിവരങ്ങളുമാണ് അപ്ഡേറ്റ് ചെയ്യേണ്ടതെന്നും പഴയ വ്യക്തിഗത ഡാറ്റയും വിവരങ്ങളും പുതുക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കാൻ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും സിട്ര കോമ്പറ്റീഷൻ ആൻഡ് ഓപറേറ്റേഴ്സ് അഫയേഴ്സ് ഡിപ്പാർട്മെന്റ് മാനേജർ ഖാലിദ് അൽ ഖരാവി പറഞ്ഞു. സേവനങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ഓൺലൈൻ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ സിവിൽ ഐഡി അപ്ഡേറ്റ് ചെയ്യണമെന്ന് മൊബൈല്‍ കമ്പനികളും ഉപയോക്താക്കളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.