മാസ്ക് ഇഫക്ട് സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ വർഷം സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം 8.2 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. വാണിജ്യ സംഘടനകളെ ഉദ്ധരിച്ച് 'അൽ ഖബസ്' ദിനപത്രം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാസ്ക് നിർബന്ധമാക്കിയതാണ് സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. 2021ലെ അവസാന ഒമ്പത് മാസങ്ങളിൽ 20.7 ദശലക്ഷം ദീനാർ മൂല്യമുള്ള സൗന്ദര്യവർധക വസ്തുക്കളാണ് കുവൈത്തിലേക്ക് ഇറക്കുമതി ചെയ്തത്. 2020 കാലയളവിൽ 23 ദശലക്ഷം ദീനാറായിരുന്നു. 2019ൽ 27 ദശലക്ഷം ദീനാറിെൻറ ഇറക്കുമതിയാണ് നടത്തിയത്. അതേസമയം, സിന്തറ്റിക് ഹെയർ വിഗുകളുടെ ഇറക്കുമതി കഴിഞ്ഞ വർഷം 11 ദശലക്ഷം ദീനാറിൽനിന്ന് ഈ വർഷം ഏകദേശം 15 ദശലക്ഷം ദീനാറായി ഉയർന്നതായി രേഖകൾ വ്യക്തമാക്കുന്നു.
സാധനങ്ങളുടെ വില വർധന കാരണം ഇറക്കുമതി തുകയിൽ വർധന ഉണ്ടാകേണ്ട സ്ഥാനത്താണ് കുറവ് വന്നിട്ടുള്ളത്. കോവിഡിെൻറ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുവൈത്തികളെ വല്ലാതെ ബാധിച്ചിട്ടില്ല. അവർക്ക് ശമ്പളം മുടങ്ങിയിരുന്നില്ല. വിദേശയാത്ര വിലക്കുണ്ടായിരുന്നതിനാലും ലോക്ഡൗൺ സമയത്ത് പുറത്തുപോകാൻ വഴിയില്ലാത്തതിനാലും ചെലവ് കുറയുകയും ചെയ്തു.
സാധാരണ അധികം പണം വന്നാൽ സൗന്ദര്യ വർധക വസ്തുക്കളുടെയും ആഡംബര വസ്തുക്കളുടെയും വാങ്ങലിനായാണ് അത് ഉപയോഗിക്കാറ്. ഇതിനാൽ ഇത്തരം വസ്തുക്കളു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.