സോഷ്യൽ മീഡിയ ദുരുപയോഗം ശക്തമായി നേരിടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്ന ആരോടും സഹിഷ്ണുത കാണിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം. സൗദി അറേബ്യയുടെ ചിഹ്നത്തിനൊപ്പം കുറ്റകരമായ പരാമർശങ്ങൾ ചേർത്ത് ഒരു ബ്ലോഗർ വിഡിയോ നിർമിച്ച പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇടപെടൽ. ബ്ലോഗർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.
കുറ്റകരമായ പരാമർശങ്ങളോ പ്രവർത്തനങ്ങളോ മന്ത്രാലയം ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്നും സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുകയോ, സഹോദരരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുന്നതരത്തിൽ പ്രവർത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കുവൈത്തും സൗദി അറേബ്യയും തമ്മിൽ മാതൃകാപരമായ, ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.