ജാബിർ പാലത്തിലെ വാക്സിനേഷൻ കേന്ദ്രം സജ്ജം
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിലെ ഡ്രൈവ് ത്രൂ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രം സജ്ജം. 30,000 ചതുരശ്ര മീറ്ററിൽ ഒരുക്കിയ കേന്ദ്രത്തിൽ പ്രതിദിനം 4000 മുതൽ 5000 പേർക്കുവരെ കുത്തിവെപ്പെടുക്കാം. മന്ത്രിസഭ തീരുമാന പ്രകാരം കുവൈത്ത് ഇൻറഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയാണ് കുവൈത്ത് ഒായിൽ കമ്പനിയുടെ സഹകരണത്തോടെ കേന്ദ്രം സജ്ജമാക്കിയത്.
രാജ്യത്തെ ഏറ്റവും വലിയ കുത്തിവെപ്പ് കേന്ദ്രങ്ങളിലൊന്നാണ് ജാബിർ പാലത്തിനോടനുബന്ധിച്ച് സജ്ജീകരിക്കുന്നത്. നിലവിൽ വാഹനത്തിരക്ക് ഇല്ലാത്ത ശൈഖ് ജാബിർ പാലത്തിൽ ഡ്രൈവ് ത്രൂ കുത്തിവെപ്പ് സൗകര്യമൊരുക്കുന്നത് ഗുണകരമാണ്.
ആളുകൾക്ക് എളുപ്പത്തിൽ വാഹനത്തിൽ പോയി കുത്തിവെപ്പെടുത്ത് മടങ്ങാം. ജാബിർ പാലത്തിലെ തെക്കൻ െഎലൻഡിലാണ് വാക്സിനേഷന് സൗകര്യമൊരുക്കിയത്.
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ വാക്സിനേഷൻ വിപുലപ്പെടുത്താനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. 11.5 ലക്ഷത്തിനു മേൽ ആളുകൾക്ക് ഇതിനകം വാക്സിൻ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.