കുവൈത്തിൽ അലർജി രോഗികൾക്ക് വാക്സിനേഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അലർജി രോഗികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.നേരത്തെ അലർജി പ്രശ്നമുള്ളവർക്ക് കോവിഡ് വാക്സിൻ നൽകിയിരുന്നില്ല.അലർജി രോഗികൾക്ക് വാക്സിൻ നൽകുന്നത് കൊണ്ട് പ്രശ്നമില്ലെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമായതിെൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
വാക്സിൻ പാർശ്വഫലം നിർണയിക്കുന്നതിന് കുത്തിവെപ്പെടുത്ത ശേഷം അലർജി രോഗികളെ 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ നിരീക്ഷിക്കുന്നതായും ഇതുവരെ പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിനുകളോടുള്ള അലർജി പ്രതികരണം വളരെ കുറഞ്ഞ നിരക്കിലാണ്. പത്ത് ലക്ഷത്തിൽ 1.3 എന്ന നിരക്കിൽ മാത്രമാണ് പ്രതികരണമെന്നാണ് സമീപകാലത്ത് നടത്തിയ പഠനത്തിൽ വ്യക്തമായത്.അലർജി രോഗികൾ കുത്തിവെപ്പെടുക്കുന്നതിന് മുമ്പ് ആരോഗ്യനിലയെ കുറിച്ചും രോഗചരിത്രത്തെ കുറിച്ചും വ്യക്തമാക്കണം. മിഷ്രിഫിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലെ മെഡിക്കൽ ടീമും അലർജി രോഗങ്ങൾക്കുള്ള അബ്ദുൽ അസീസ് അൽ റാഷിദ് സെൻററിൽനിന്നുള്ള ഉദ്യോഗസ്ഥരും തമ്മിൽ ഏകോപനത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.