കുവൈത്തിൽ വിദേശികളുടെ വാക്സിനേഷൻ ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. വിദേശികളായ ആരോഗ്യ പ്രവർത്തകർക്ക് നേരത്തെ മുതൽ വാക്സിൻ നൽകിയിരുന്നെങ്കിലും ഇപ്പോൾ പ്രായമായവരും മാറാരോഗമുള്ളവരുമായ വിദേശികളെ കൂടി സ്വീകരിച്ചുതുടങ്ങി.
മിഷ്രിഫ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലെ കുത്തിവെപ്പ് കേന്ദ്രത്തിലാണ് വിദേശികളെ കൂടി സ്വീകരിക്കാൻ തുടങ്ങിയത്. കൂടുതൽ ഡോസ് വാക്സിൻ എത്തിയതോടെ രാജ്യത്ത് വാക്സിനേഷൻ വേഗത്തിലായിട്ടുണ്ട്. ഒരു ദിവസം 15,000 മുതൽ 20,000 പേർക്ക് വരെ കുത്തിവെപ്പെടുക്കാൻ കഴിയുന്നുണ്ട്.
മൊബൈൽ യൂനിറ്റുകൾ ഉൾപ്പെടെ 25 വാക്സിനേഷൻ സെൻററുകളാണ് ആരോഗ്യ മന്ത്രാലയം സജ്ജമാക്കിയിട്ടുള്ളത്. ആരോഗ്യ കാരണങ്ങളാൽ വീട് വിട്ട് പുറത്തുപോകാൻ കഴിയാത്തവർക്കായാണ് മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.