അഞ്ചു മുതൽ 11 വയസ്സ് വരെയുള്ളവർക്കും വാക്സിൻ നൽകാൻ നീക്കം
text_fieldsകുവൈത്ത് സിറ്റി: അഞ്ച് മുതൽ 11 വയസ്സ് വരെയുള്ളവർക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാൻ ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് വാക്സിൻ നൽകാനുള്ള അനുമതി ലഭിക്കുന്നതിന് തൊട്ടരികിലാണെന്ന് ഫൈസർ ബയോൺടെക് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുവൈത്ത് ആരോഗ്യമന്ത്രാലയവും തയാറെടുപ്പ് ആരംഭിച്ചത്. അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള 2268 കുട്ടികളിൽ ക്ലിനിക്കൽ പരിശോധന നടത്തിയപ്പോൾ രോഗപ്രതിരോധശേഷി വർധിച്ചതായി കണ്ടെത്തിയെന്നും പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നും നേരത്തെ ഫൈസർ ബയോൺടെക് ടീം അറിയിച്ചിരുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അനുമതിനൽകിയാൽ വൈകാതെ കുവൈത്തും അനുമതിനൽകും. മുതിർന്നവർക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും നൽകുന്നതിനേക്കാൾ ഡോസ് കുറച്ചാകും ചെറിയ കുട്ടികൾക്ക് നൽകുക.
കുവൈത്തിൽ 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം അവസാനത്തെ കണക്കുപ്രകാരം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 4,27,000 കുട്ടികളാണ് കുവൈത്തിലുള്ളത്. അഞ്ച് വയസ്സ്: 61,563 (33,285 കുവൈത്തികൾ, 28,278 വിദേശികൾ), ആറ് വയസ്സ്: 63,221 (34,149 കുവൈത്തികൾ, 29072), ഏഴ് വയസ്സ്: 61225 (32,901 കുവൈത്തികൾ, 28,324 വിദേശികൾ), എട്ട് വയസ്സ്: 61,736 (33,532 കുവൈത്തികൾ, 28,204 വിദേശികൾ), ഒമ്പത് വയസ്സ്: 60,748 (33,056 കുവൈത്തികൾ, 27,692 വിദേശികൾ), പത്ത് വയസ്സ്: 60,424 (33,766 കുവൈത്തികൾ, 26,658 വിദേശികൾ), 11 വയസ്സ്: 58,234 (32,740 കുവൈത്തികൾ, 25,494 വിദേശികൾ) എന്നിങ്ങനെയാണ് വിവിധ പ്രായവിഭാഗത്തിലെ കുട്ടികളുടെ എണ്ണം. ആരോഗ്യപ്രശ്നങ്ങൾ ഉള്ള പത്തോ പതിനഞ്ചോ ശതമാനത്തിന് വാക്സിൻ നൽകില്ല. ബാക്കി 3,60,000 മുതൽ 3,80,000 വരെ കുട്ടികൾക്ക് കുത്തിവെപ്പ് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.