12 വയസ്സിനു മുകളിലുള്ളവരുടെ കുത്തിവെപ്പ് ആഗസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 12 മുതൽ 16 വയസ്സ് വരെയുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആഗസ്റ്റിൽ ഉണ്ടാകും. സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്.
ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുക. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറിെൻറ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരത്തേ അംഗീകാരം നൽകിയിരുന്നു.
അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്. 12 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഇതുകൊണ്ട് അപകടമില്ലെന്നും പ്രതിരോധ ശേഷി കൈവരിക്കുന്നതിന് ഉപകരിക്കുമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം.
ഏകദേശം രണ്ടു ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. വാക്സിൻ ലഭ്യതയാണ് മറ്റൊരു പ്രശ്നം.കൂടുതൽ ഡോസ് എത്തിക്കാൻ ഫൈസർ കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ചർച്ച നടത്തിയതായും അവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.