Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right12 വയസ്സിന്​...

12 വയസ്സിന്​ മുകളിലുള്ളവരുടെ കുത്തിവെപ്പ്​ അടുത്തയാഴ്​ച മുതൽ

text_fields
bookmark_border
12 വയസ്സിന്​ മുകളിലുള്ളവരുടെ കുത്തിവെപ്പ്​ അടുത്തയാഴ്​ച മുതൽ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ അടുത്തയാഴ്​ച ആരംഭിക്കും. സെപ്​റ്റംബറിന്​ മുമ്പ്​ ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക്​ രണ്ട്​ ഡോസ്​ വാക്​സിനും നൽകാനാണ്​ ലക്ഷ്യമിടുന്നത്​. രജിസ്​റ്റർ ചെയ്​ത​വർക്ക്​ മൊബൈൽ ഫോണിൽ ടെക്​സ്​റ്റ്​ മെസേജ്​ ആയി അപ്പോയൻറ്​മെൻറ്​ വിവരങ്ങൾ അയക്കും. സെപ്​റ്റംബറിൽ സ്​കൂളുകളിൽ നേരിട്ട്​ അധ്യയനം ആരംഭിക്കുന്നതിന്​ മുന്നോടിയായാണ്​ 12 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകുന്നത്​.

ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്​തമായാണ്​ ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. കുട്ടികൾക്ക്​ ഫൈസർ വാക്​സിനാണ്​ നൽകുക. 12 വയസ്സിന്​ മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറി​െൻറ വാക്​സിന്​ യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി നേരത്തെ അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക്​ പ്രതിരോധ കുത്തിവെപ്പ്​ ആരംഭിച്ചിട്ടുണ്ട്​.

12 വയസ്സിന്​ മുകളിലുള്ളവർക്ക്​ വാക്​സിൻ നൽകുന്നതുകൊണ്ട്​ ആരോഗ്യ പ്രശ്​നങ്ങളില്ലെന്നാണ്​ കുവൈത്തിലെയും ആരോഗ്യ വിദഗ്​ധർ വ്യക്​തമാക്കുന്നത്​. ഏകദേശം രണ്ടു​ ലക്ഷം കുട്ടികൾക്ക്​ വാക്​സിൻ നൽകേണ്ടിവരുമെന്നാണ്​ കണക്കുകൂട്ടൽ.

സെപ്​റ്റംബറിൽ സ്​കൂൾ തുറന്ന്​ നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന്​ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സമീപ ദിവസങ്ങളിലെ കോവിഡ്​ വ്യാപനംകൂടി അധികൃതർ വിലയിരുത്തുന്നുണ്ട്​. ഇതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaccinationcovid vaccine
News Summary - Vaccination of those over 12 years of age from next week
Next Story