വാക്സിനേഷൻ സ്റ്റാറ്റസ് ഡിജിറ്റൽ സിവിൽ െഎഡിയിൽ ഉൾപ്പെടുത്തി
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പിെൻറ സ്റ്റാറ്റഡ് കുവൈത്ത് ഡിജിറ്റൽ സിവിൽ െഎ.ഡിയിൽ ഉൾപ്പെടുത്തി. ആപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുേമ്പാൾ കുത്തിവെപ്പെടുത്തയാളാണെങ്കിൽ അക്കാര്യം സ്ക്രീനിൽ വ്യക്തമാകും. സിവിൽ െഎ.ഡിയുമായി ബന്ധപ്പെടുത്തിയാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. എത്രപേർ കുത്തിവെപ്പെടുത്തുവെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ അധികൃതർക്ക് കഴിയും. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ സിവിൽ െഎ.ഡി സാധാരണ സിവിൽ െഎ.ഡി കാർഡുകൾക്ക് പകരമായി ഉപയോഗിക്കാവുന്നതാണ്. kuwait mobile id എന്ന് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്താൽ ആപ് ലഭിക്കും. നിലവിലെ സിവിൽ െഎ.ഡി കാർഡ് ഒരുമാസ കാലാവധിയുണ്ടാവണം.
സിവിൽ െഎ.ഡി നമ്പർ, സീരിയൽ നമ്പർ, പാസ്പോർട്ട് നമ്പർ എന്നിവ അടിച്ചുകൊടുത്ത് രജിസ്ട്രേഷൻ പൂർത്തിയായാൽ തിരിച്ചറിയൽ രേഖയായും സർക്കാർ ഇ-സേവനങ്ങൾ, ലൈസൻസ് പുതുക്കൽ, ഡിജിറ്റൽ സിഗ്നേച്ചർ വെരിഫിക്കേഷനുകൾ എന്നിവക്ക് സ്മാർട്ട് സിവിൽ െഎ.ഡി കാർഡിന് പകരമായി ആപ്ലിക്കേഷൻ ഉപയോഗിക്കാം. സിവിൽ ഡിജിറ്റൽ കാർഡ് ഇടപാടുകൾക്ക് അംഗീകരിക്കണമെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.