കുത്തിവെപ്പ്: രജിസ്ട്രേഷൻ നടപടികളുടെ കൃത്യത ഉറപ്പുവരുത്തണം
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടും ദീർഘനാളായി അപ്പോയൻമെൻറ് ലഭിക്കാത്തത് രജിസ്ട്രേഷനിലെ പിഴവുമൂലം ആകാനിടയുണ്ടെന്ന് ആരോഗ്യമന്ത്രാലയം.
അപ്പോയൻമെൻറ് സന്ദേശം അയച്ചത് ശ്രദ്ധിക്കാത്തതും ആകാം. ഇവർ മന്ത്രാലയത്തിെൻറ പോർട്ടലിൽ പ്രവേശിച്ച് രജിസ്ട്രേഷൻ നടപടികൾ പരിശോധിക്കുകയോ ആവശ്യമെങ്കിൽ രജിസ്ട്രേഷൻ പുതുക്കുകയോ വേണം. മിഷ്രിഫ് വാക്സിനേഷൻ സെൻററിലെ െഎ.ടി വിഭാഗത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
അപ്പോയൻമെൻറ് സന്ദേശം നഷ്ടമായാൽ വീണ്ടും രജിസ്റ്റർ ചെയ്യണം. ഏഴര ലക്ഷത്തോളം പേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് മന്ത്രാലയത്തിെൻറ കണക്കുകൾ. മാസങ്ങൾക്ക് മുമ്പ് കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തവരും അപ്പോയൻമെൻറിനായി കാത്തിരിക്കുന്നു.
ആരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് മുൻഗണന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധികൃതർ തീയതി നിശ്ചയിച്ചുനൽകുകയാണ്.പ്രായം, ആരോഗ്യാവസ്ഥ, ജോലി ഉൾപ്പെടെ ഘടകങ്ങളെ അടിസ്ഥാനമാക്കി മുൻഗണന അടിസ്ഥാനത്തിലാണ് അപ്പോയൻമെൻറ് നൽകുന്നത്.
പ്രായമായവർ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയത്. രജിസ്ട്രേഷൻ നടത്തിയ ക്രമത്തിലല്ല അപ്പോയൻമെൻറ് നൽകുന്നത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിക്കാൻ ആരോഗ്യമന്ത്രാലയത്തെ സഹായിക്കുന്ന വിവരങ്ങളാണ് രജിസ്ട്രേഷനിലൂടെ ശേഖരിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത യുവാക്കളാണ് സന്ദേശം കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.