അഞ്ചു വയസ്സിനു മുകളിലുള്ളവരുടെ വാക്സിൻ രജിസ്ട്രേഷൻ തുടങ്ങി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം അഞ്ചു മുതൽ 11 വയസ്സു വരെയുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പിന് രജിസ്ട്രേഷൻ ആരംഭിച്ചു.
ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതിനെ തുടർന്നാണ് കുവൈത്തിലും രജിസ്ട്രേഷൻ ആരംഭിച്ചത്. മുതിർന്നവർക്ക് നൽകുന്നതിെൻറ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികൾക്ക് നൽകുക.
ഇത് 90 ശതമാനം സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഫൈസർ ബയോൺടെകിെൻറ ക്ലിനിക്കൽ ട്രയൽസിൽ വ്യക്തമായെന്ന് കമ്പനി അറിയിച്ചിരുന്നു.
അടുത്തയാഴ്ചയോടെ വാക്സിൻ എത്തിച്ച് വിതരണം ആരംഭിക്കാനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം അവസാനത്തെ കണക്കുപ്രകാരം അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 4,27,000 കുട്ടികളാണ് കുവൈത്തിലുള്ളത്.
രജിസ്റ്റർ ചെയ്ത മുതിർന്നവരുടെ കുത്തിവെപ്പ് ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. ഇനിയും ബാക്കിയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ആരോഗ്യ മന്ത്രാലയം സജ്ജമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.