കുവൈത്തിലെ വാക്സിൻ സുരക്ഷിതം –ആരോഗ്യ മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.ചില ബാച്ച് ആസ്ട്രസെനക വാക്സിൻ രക്തം കട്ടപിടിക്കാൻ ഇടയാക്കുെന്നന്ന ആഗോളതലത്തിലെ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കുവൈത്തിൽ ഒരു തരത്തിലുള്ള ആരോഗ്യ സുരക്ഷാ ഭീഷണികളും ഇല്ലെന്ന് അധികൃതർ ഉറപ്പുനൽകിയത്.ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് നേരിട്ട് വിഷയത്തിൽ പ്രതികരിച്ചു.
'സുരക്ഷിതവും ഫലപ്രദവുമായ വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.മന്ത്രാലയത്തിെൻറ കൃത്യമായ മേൽനോട്ടം ഒാരോ ഘട്ടത്തിലുമുണ്ട്.എല്ലാവരും എത്രയും വേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്ത് കോവിഡിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിെൻറ ശ്രമങ്ങളുമായി സഹകരിക്കണം'-ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു.ഫൈസർ ബയോൺടെക്, ഒാക്സ്ഫോഡ് ആസ്ട്രസെനക വാക്സിനുകളാണ് കുവൈത്തിൽ വിതരണം ചെയ്തുവരുന്നത്. കുവൈത്ത് കോവിഡ് വാക്സിന് ഇതുവരെ ഗുരുതര പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചും കൃത്യമായ ആസൂത്രണത്തോടെയുമാണ് രാജ്യത്ത് കുത്തിവെപ്പ് ദൗത്യം നടക്കുന്നത്.കുത്തിവെപ്പ് എടുത്തവർക്ക് തുടർദിവസങ്ങളിൽ പ്രത്യേക പരിചരണം ആവശ്യമില്ല. വാക്സിൻ നൽകിയതിനു ശേഷം 15 മിനിറ്റ് കൂടി അവിടെ ഇരുത്തിയാണ് ആളുകളെ മടക്കി അയക്കുന്നത്.പാർശ്വഫലങ്ങൾ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കാനാണിത്. ഭക്ഷ്യ, മരുന്ന് അലർജിയുള്ളവർ, സാംക്രമിക രോഗമുള്ളവർ, ഗർഭിണികൾ, 30 ദിവസത്തിനിടെ ഏതെങ്കിലും വാക്സിൻ സ്വീകരിച്ചവർ, 18 വയസ്സിന് താഴെയുള്ളവർ എന്നിവർക്ക് വാക്സിൻ നൽകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.