വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറും മന്ത്രിയും ഗവർണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് അനുശോചിച്ചു. കേരള നിയമസഭയിൽ ഏറെക്കാലം സ്പീക്കറായിരുന്ന വക്കം പുരുഷോത്തമൻ കെ.പി.സി.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്ത സേവനം കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണം കോൺഗ്രസിന് തീരാനഷ്ടമാണെന്ന് അനുശോചനക്കുറിപ്പിൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും അറിയിച്ചു.
കുവൈത്ത് സിറ്റി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്റെ നിര്യാണത്തിൽ ജനത കൾചറൽ സെന്റർ ഓവർസീസ് കമ്മിറ്റി അനുശോചിച്ചു.
കേരളത്തിലെ കോൺഗ്രസിനും പൊതുസമൂഹത്തിനും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ജെ.സി.സി ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, അനിൽ കൊയിലാണ്ടി, നജീബ് കടലായി എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.