വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്) ഇഫ്താർ സംഗമം നടത്തി. ജനറൽ സെക്രട്ടറി ഫാസിൽ വടക്കുംമുറിയുടെ അധ്യക്ഷതയിൽ ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടന്ന പരിപാടി രക്ഷാധികാരി ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ജുമാൻ വാഴക്കാട് റമദാൻ സന്ദേശം നൽകി. റമദാൻ ആത്മവിചിന്തനത്തിന്റെ മാസമാണെന്നും സത്കർമങ്ങൾ ചെയ്യുന്നത് വഴി ദൈവത്തിലേക്ക് കൂടുതൽ അടുക്കാൻ ഓരോരുത്തരും ശ്രമിക്കണമെന്നും അദ്ദേഹം ഉണർത്തി.
വാക് ഇന്റർ ഫുട്ബാൾ ടൂർണമെന്റ് പ്രവചന മത്സര വിജയി യൂനുസ് ചോറ്റൂരിന് രക്ഷാധികാരി റിയാസ് കാവുമ്പുറം സമ്മാനം കൈമാറി. ആക്ടിങ് പ്രസിഡന്റ് ഫാരിസ് കല്ലൻ, ട്രഷറർ ശ്രീജിത്ത് വൈക്കത്തൂർ, ഷമീർ വളാഞ്ചേരി, റിയാസ് കാവുമ്പുറം എന്നിവർ സംസാരിച്ചു. ഫഹദ് പള്ളിയാലിൽ സ്വാഗതവും ലത്തീഫ് പൈങ്കണ്ണൂർ നന്ദിയും പറഞ്ഞു. വിഭവ സമൃദ്ധമായ ഭക്ഷണത്തോട് കൂടി നടന്ന ചടങ്ങ് കുവൈത്തിന്റെ നാനാ മേഖലകളിൽ നിന്നുമുള്ള പ്രവർത്തകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ദേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.