വളാഞ്ചേരി അസോസിയേഷൻ വാർഷികം
text_fieldsകുവൈത്ത് സിറ്റി: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) അഞ്ചാം വാർഷികവും ജനറൽബോഡി യോഗവും നടത്തി. പ്രസിഡൻറ് ഹമീദ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. കബ്ദ് റിസോർട്ടിൽ നടന്ന പരിപാടി രക്ഷാധികാരി ഷൗക്കത്ത് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ബാസിത് പാലാറ, എം.എ. മുഹമ്മദലി, റിയാസ് കാവുമ്പുറം എന്നിവർ സംസാരിച്ചു. ചാരിറ്റി റിപ്പോർട്ട് വൈസ് പ്രസിഡൻറ് ഷമീർ വളാഞ്ചേരിയും പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി ഫാരിസ് കല്ലനും അവതരിപ്പിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വൈസ് പ്രസിഡന്റ് ബേബി നൗഷാദിന് യാത്രയയപ്പ് നൽകി.
പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഹമീദ് വളാഞ്ചേരി (പ്രസി.), ഫാസിൽ വടക്കുമുറി (സെക്ര.), ശ്രീജിത്ത് വൈക്കത്തൂർ (ട്രഷ.), ഷമീർ വളാഞ്ചേരി, എം.എം. മുഹമ്മദലി (വൈസ് പ്രസി.), ബാസിത് പാലാറ, പ്രജുൽ മാധവൻ (ജോ. സെക്ര.), ഫാരിസ് കല്ലൻ (ചാരിറ്റി കൺവീനർ), മുനീർ പൈങ്കണ്ണൂർ (അഡ്മിൻ), ഷൗക്കത്ത് വളാഞ്ചേരി, റിയാസ് കാവുമ്പുറം (രക്ഷാധികാരികൾ), നൗഷാദ് ബേബി, നദീർ കാവുമ്പുറം, ഫസൽ കൊടുമുടി, ഇസ്മായിൽ കുനത്തിൽ, ലത്തീഫ് പൈങ്കണ്ണൂർ, ഫഹദ് പള്ളിയാലിൽ, ഫക്രുദ്ദീൻ കുളമംഗലം (എക്സിക്യൂട്ടിവ് അംഗങ്ങൾ). വാക്ക് മെംബർമാരുടെ ഗാനമേള പരിപാടിക്ക് മിഴിവേകി. ഫാരിസ് കല്ലൻ സ്വാഗതവും പ്രജുൽ മാധവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.