വന്ദേ ഭാരത്: കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള വന്ദേ ഭാരത് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചു. വ്യാഴാഴ്ച പോവേണ്ട ഇൻഡിഗോയുടെ എല്ലാ സർവീസുകളും റദ്ദാക്കി. വിമാനത്താവളത്തിലെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാൽ, കുവൈത്തി വിമാനക്കമ്പനികളെ അവഗണിച്ച് ഇന്ത്യൻ കമ്പനികൾക്ക് മാത്രം അവസരം നൽകുന്നതിലെ പ്രതിഷേധമാണ് കുവൈത്ത് അനുമതി നിഷേധിച്ചതിന് പിന്നിലെന്ന് സൂചനയുണ്ട്. പ്രശ്നം പരിഹരിക്കാൻ ഉന്നതതലത്തിൽ ചർച്ച നടക്കുന്നുണ്ട്.
വന്ദേഭാരത് നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന് 101 വിമാനങ്ങൾ അനുവദിക്കുകയും ഇതെല്ലാം ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ എന്നിവക്ക് നൽകിയതും കുവൈത്ത് വ്യോമയാന വകുപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. നേരത്തെ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും സജീവമായി ചാർട്ടർ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഇത് വളരെ പരിമിതമായി.
ആദ്യ മൂന്ന് ഘട്ടങ്ങളിൽ ഇന്ത്യയിലെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയായിരുന്നു വന്ദേ ഭാരതിൽ സർവീസ് നടത്തിയിരുന്നത്. സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുേമ്പാൾ തുല്യ പരിഗണന കുവൈത്തി കമ്പനികൾക്കും നൽകണമെന്നാണ് ആവശ്യം. അതേസമയം, പെെട്ടന്ന് സർവീസ് മുടങ്ങിയത് നിരവധി യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. യാത്രക്ക് തയാറായി വിമാനത്താവളത്തിൽ എത്തിയവരും പ്രയാസത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.