വിവിധ കൂട്ടായ്മകൾ ഇഫ്ത്താർ സംഗമം നടത്തി
text_fieldsനന്മകളിലൂടെ ജീവിതം സാർഥകമാക്കുക –ഷബീർ കൊടുവള്ളി
കുവൈത്ത് സിറ്റി: നന്മകളിലൂടെ ദൈവ പ്രീതി നേടിയെടുത്ത് ജീവിതം സാർഥകമാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി പറഞ്ഞു. കേരള ഇസ്ലാമിക് ഗ്രൂപ് ഫർവാനിയ, അബ്ബാസിയ, റിഗ്ഗയി ഏരിയകൾ സംയുക്തമായി അർദിയ മസ്ജിദ് ഷൈമ അൽ ജബറിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 'സംതൃപ്തമായ ആത്മാവ്' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആത്മാവിനെ തിന്മകളിലൂടെ മലിനപ്പെടുത്തിയവർ നിത്യനഷ്ടത്തിലാകുമെന്നും ദൈവം തൃപ്തിപ്പെട്ട ആത്മാവിന് ഭയക്കാനും ദുഃഖിക്കാനും ഇടവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. ഖുർആനിന്റെ ഉത്സവ മാസമാണ് റമദാൻ എന്നും വേദഗ്രന്ഥം പഠിക്കാനും ജീവിതത്തിൽ പകർത്താനും ഇതിലും മികച്ച അവസരമില്ലെന്നും അദ്ദേഹം പറഞ്ഞു. 'നമ്മുടെ പ്രചോദനം' വിഷയത്തിൽ അൻവർ സയീദ്, 'സ്വർഗം വിളിക്കുന്നു' വിഷയത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ക്ലാസെടുത്തു. പി.കെ. മനാഫ് ഖിറാഅത്ത് നടത്തി. അബ്ബാസിയ ഏരിയ പ്രസിഡൻറ് നൗഫൽ മുഹമ്മദ് സ്വാഗതം പറഞ്ഞു. റിഗ്ഗയി ഏരിയ പ്രസിഡൻറ് സിറാജ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ഫർവാനിയ ഏരിയ പ്രസിഡൻറ് സി.കെ. നജീബ് നന്ദി പറഞ്ഞു.
ക്രസൻറ് സെൻറർ കുവൈത്ത് ഇഫ്താർമീറ്റ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ക്രസൻറ് സെൻറർ കുവൈത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാട്ടിൽനിന്ന് ഹ്രസ്വ സന്ദർശനാർഥം കുവൈത്തിൽ എത്തിയ ജുബൈർ കൗസരി ക്രസൻറ് സെൻറർ മുഖ്യപ്രഭാഷണം നടത്തി. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കോയ വളപ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വർക്കിങ് പ്രസിഡൻറ് സലിം ഹാജി പാലോത്തിൽ, ഡയറക്ടർ ബോർഡ് അംഗം ഷാഹുൽ ബേപ്പൂർ, ഭാരവാഹികളായ നൗഷാദ് കക്കറിയാൽ, ഫൈസൽ കൊയിലാണ്ടി, പി.പി. ഷാഹിദ്, മൊയ്‌തീൻ പൂങ്ങാടൻ, പി.എ. ഷഫീക് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു.
ഇഫ്താർ വിത്ത് KL 17 W 2866
കുവൈത്ത് സിറ്റി: കുവൈത്ത് മൂവാറ്റുപുഴ അസോസിയേഷൻ ഇഫ്താൻ വിത്ത് KL 17 W 2866 പരിപാടി സംഘടിപ്പിച്ചു. മഹീന്ദ്ര ഥാർ വാഹനത്തിൽ ലോക സഞ്ചാരത്തിനിറങ്ങിയ മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഹാഫിസിന് സ്വീകരണം നൽകിയാണ് ഇത്തരമൊരു പരിപാടി നടത്തിയത്. പ്രസിഡൻറ് മുഹമ്മദ് അനസ്, സെക്രട്ടറി മൊയ്തീൻ അഫി, ജോയൻറ് സെക്രട്ടറി മാഹീൻ, രക്ഷാധികാരികളായ വി.എസ്. നജീബ്, സജി, വി.എസ്. നവാസ്, സമദ് പാലയിൽ, നൂറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മർവാൻ യാക്കൂബിന്‍റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ വൈസ് പ്രസിഡൻറ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ. നാസർ സ്വാഗതം പറഞ്ഞു. അഷ്റഫ് എകരൂൽ റമദാൻ സന്ദേശം നൽകി. 23 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന മാട്ടുവയിൽ മുഹമ്മദിനെ ആദരിച്ചു. മുഖ്യ രക്ഷാധികാരി ഇ.കെ. റസാഖ് ഹാജി മെമന്റോയും സെക്രട്ടറി എം.കെ. നാസർ ഉപഹാരവും കൈമാറി. പ്രോഗ്രാം കൺവീനർ എൻ. റഫീഖ് നന്ദി പറഞ്ഞു.
ഇടപ്പാളയം കുവൈത്ത് ആഗോള പ്രവാസി കൂട്ടായ്മ
കുവൈത്ത് സിറ്റി: 'ഇടപ്പാളയം' ആഗോള പ്രവാസി കൂട്ടായ്മ കുവൈത്ത് ചാപ്റ്റർ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് സുബൈർ മറവഞ്ചേരി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മുസ്തഫ കമാൽ സ്വാഗതം പറഞ്ഞു. ചാപ്റ്റർ കോഓഡിനേറ്റർ നൗഫൽ കോലക്കാട് സംഘടന പ്രവർത്തനങ്ങൾ വിശദീകരിച്ചു. നിതിൽ എടപ്പാൾ, മോഹൻ ദാസ്, ആനന്ദ് വട്ടംകുളം, നാസർ എടപ്പാൾ, ഷാഹുൽ മാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീഷ് ബാബു നന്ദി പറഞ്ഞു.
തുരുത്തി ജമാഅത്ത്
കുവൈത്ത് സിറ്റി: തുരുത്തി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി ഫഹാഹിൽ ഗ്രാൻഡ് ഹാളിൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡൻറ് തസ്ലിം തുരുത്തി അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറുമാരായ ഷാഹിദ് പാട്ടില്ലത്ത്, അബ്ദുറഹ്മാൻ മുഞ്ഞാനം, റഫീഖ് മുനമ്പത്ത്, സെക്രട്ടറിമാരായ എ.പി. ഫൈസൽ, റഫീക്ക് ഒളവറ, എം. ഇഖ്ബാൽ, സാന്ത്വനം ചാരിറ്റി കൺവീനർമാരായ ഇ.എം. അബ്ദുൽ ഖാദർ, ഷംസീർ, എക്സിക്യൂട്ടിവ് ശരീഫ്, പി.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.എം. താഹ സ്വാഗതവും ട്രഷറർ പി.പി. ഹകീം നന്ദിയും പറഞ്ഞു.
വളാഞ്ചേരി അസോസിയേഷൻ
കുവൈത്ത് സിറ്റി: വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഇഫ്താർ സംഗമം നടത്തി. രക്ഷാധികാരി റിയാസ് കാവുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹമീദ് വളാഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷൗക്കത്ത് വളാഞ്ചേരി, എം.എ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ഫാസിൽ വടക്കുംമുറി സ്വാഗതവും മുനീർ പൈങ്കണ്ണൂർ നന്ദിയും പറഞ്ഞു. ഷമീർ വളാഞ്ചേരി, യൂസുഫ് കാട്ടിപ്പരുത്തി, അമീർ മങ്കേരി, നദീർ, ഫഹദ്, പ്രജുൽ, ശ്രീജിത്ത്, മുനീർ പുറമണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.