ഊർജക്ഷാമ പ്രതിസന്ധി ഒഴിവാക്കാൻ വിവിധ പദ്ധതികൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഊർജക്ഷാമ പ്രതിസന്ധി ഒഴിവാക്കുന്നതിനായി വിവിധ പദ്ധതികൾ ഒരുങ്ങുന്നു.
2025ഓടെ ഈ ലക്ഷ്യത്തിലെത്താനായുള്ള പ്രയത്നത്തിലാണ് വൈദ്യുതി മന്ത്രാലയം. രാജ്യത്തെ വാർഷിക വൈദ്യുതി ഉൽപാദനം മൂന്നുമുതല്‍ അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കും. സൗത്ത് അബ്ദുല്ല അൽ മുബാറക്കില്‍ നിർമാണം പൂര്‍ത്തിയാക്കിയ ട്രാൻസ്മിഷൻ സ്റ്റേഷനുകൾ പ്രവര്‍ത്തനം ആരംഭിച്ചു.
പുതിയ പവര്‍ ട്രാന്സ്മിഷന് സ്റ്റേഷനുകള്‍ കമീഷന് ചെയ്യുകവഴി വൈദ്യുതിനഷ്ടം പരമാവധി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പുനരുൽപാദന ഊർജ സ്രോതസ്സുകളിലേക്ക് നീങ്ങിക്കൊണ്ട് ഊർജ മിശ്രിതത്തെ വൈവിധ്യവത്കരിക്കാനും മന്ത്രാലയം ആലോചിക്കുന്നുണ്ട്. സ്വതന്ത്ര വിതരണ സംവിധാനത്തോടെ സോളാർ പവർ സ്റ്റേഷൻ സ്ഥാപിക്കാനും വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാരിസ്ഥിതിക സൗഹൃദമായ ഇത്തരം പദ്ധതിയിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും കഴിയും.
അതിനിടെ അൽ ഷഖയ പദ്ധതിയുടെ സാധ്യതാപഠനം ചർച്ചചെയ്യുന്നതിനായി സുപ്രീം കമ്മിറ്റി ഈയാഴ്ച യോഗം ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.