വാഹനാപകടം: കഴിഞ്ഞ വർഷം രാജ്യത്ത് 352 മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 2020ൽ വാഹനാപകടത്തിൽ 352 പേർ മരിച്ചു. 2019ഉമായി താരതമ്യം ചെയ്യുേമ്പാൾ അപകട മരണങ്ങളിൽ ഗണ്യമായ കുറവുള്ളതായി ഗതാഗത വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2020ൽ ഏതാനും മാസങ്ങൾ ലോക് ഡൗണും മറ്റുമായി റോഡുകൾ ഒഴിഞ്ഞുകിടന്നതും പൊതുവിൽ കോവിഡ് പശ്ചാത്തലത്തിൽ റോഡുകളിലെ തിരക്ക് കുറഞ്ഞതുമാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം 400ലേറെ പേർ മരിച്ചിരുന്നു.
സമീപ വർഷങ്ങളിൽ പൊതുവിൽ വാഹനാപകടങ്ങളും മരണവും കുറഞ്ഞുവരുന്നു. ഗതാഗത വകുപ്പ് നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതും മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണ പ്രവർത്തനങ്ങളും ഫലം ചെയ്തതായാണ് ഇത് സൂചിപ്പിക്കുന്നത്. മരണത്തിന് സാധ്യതയുണ്ടായിരുന്ന കേസുകൾ പരിക്കിൽ ഒതുങ്ങാൻ ഇത് വഴിയൊരുക്കി.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള കുറഞ്ഞ ശിക്ഷ 50 ദീനാർ പിഴയിൽനിന്ന് 100 ദീനാറായി ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമംലംഘിക്കുന്ന വാഹനങ്ങൾ രണ്ട് മാസത്തേക്കും ൈഡ്രവറെ 48 മണിക്കൂർ നേരത്തേക്കും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗത നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിക്കുന്നു.
ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റു ഗതാഗത നിയമലംഘങ്ങളുമാണ് മിക്കവാറും അപകടങ്ങൾക്കിടയാക്കിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.