വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാകുന്നു; ശ്രദ്ധിക്കാം ഇൗ നിർദേശങ്ങൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കടുത്ത ചൂടിനെ തുടർന്ന് വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവായി. നിർത്തിയിട്ടതും ഒാടിക്കൊണ്ടിരിക്കുന്നതുമായ വാഹനങ്ങൾക്ക് തീപിടിക്കുന്നുണ്ട്.
നിർത്തിയിട്ട വാഹനത്തിന് തീപിടിച്ച് സമീപത്തെ വാഹനങ്ങളിലേക്കു പടരുന്ന സംഭവങ്ങളും ഏറെയാണ്. ഉയർന്ന അന്തരീക്ഷ ഉൗഷ്മാവിനൊപ്പം ചൂടുള്ള കാറ്റ് ആഞ്ഞുവീശുന്നതുമൂലം ആളിപ്പടരുന്ന തീ നിയന്ത്രണവിധേയമാക്കുക പ്രയാസമാണ്. അശ്രദ്ധയാണ് വാഹനങ്ങളിലെ തീപിടിത്തത്തിന് പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സുരക്ഷിതമായ ഇടങ്ങളിൽ മാത്രം നിർത്തിയിടുക, വാഹനത്തിലിരുന്ന് പുകവലിക്കരുത്, അശ്രദ്ധമായി വാഹനത്തിൽ സാധനങ്ങൾ അടുക്കും ചിട്ടയുമില്ലാതെ വലിച്ചുവാരിയിടരുത്, പവർബാങ്കും പോർട്ടബിൾ ചാർജറും പോലെയുള്ള സാധനങ്ങൾ വാഹനത്തിൽ വെക്കരുത്, കരിയും പുകയും കരിഞ്ഞ മണവും പോലെയുള്ള അടയാളങ്ങൾ ഒരു നിമിഷം പോലും അവഗണിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ധർ നൽകുന്നത്.
പുകവലിക്കാൻ വേണ്ടി ഗ്യാസ് ലൈറ്റർ വാഹനത്തിൽ കരുതുന്നത് അപകടമാണ്. എയർ ഫ്രഷ്നറും ചൂടിൽ പൊട്ടിത്തെറിക്കാൻ സാധ്യത ഏറെയാണ്. റേഡിയേറ്ററിൽ വെള്ളം/ കൂളൻറ് ഉണ്ടെന്ന് ഉറപ്പാക്കണം. വാഹനങ്ങൾ കഴിയുമെങ്കിൽ തണലത്ത് നിർത്തിയിടാൻ ശ്രദ്ധിക്കണം. നിർത്തിയിടുന്ന വാഹനത്തിെൻറ ചില്ല് ഒരിഞ്ച് തുറന്നുവെക്കുന്നത് വായുസഞ്ചാരത്തിന് സഹായിക്കും.
വാഹനം തുറന്നയുടനെ എ.സി. പ്രവർത്തിപ്പിക്കുന്നത് നല്ലതല്ല. അൽപം തുറന്നുവെച്ചശേഷം സ്റ്റാർട്ട് ചെയ്ത് ഒാടിത്തുടങ്ങുേമ്പാൾ പ്രവർത്തിപ്പിക്കലാണ് ഉചിതം, പെെട്ടന്ന് തീപിടിക്കുന്ന സാധനങ്ങൾ വണ്ടിയിൽ അലക്ഷ്യമായി വാരിവലിച്ചിടരുത്. അഗ്നിശമന ഉപകരണങ്ങൾ വാഹനത്തിൽ കരുതുന്നത് സുരക്ഷ വർധിപ്പിക്കും തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ധർ നൽകുന്നത്.
ഇതോടൊപ്പം ഒാടിക്കൊണ്ടിരിക്കെ ചക്രം പൊട്ടിത്തെറിച്ചുണ്ടാവുന്ന അപകടങ്ങളും വർധിച്ചിട്ടുണ്ട്. തേഞ്ഞുതീർന്ന ചക്രങ്ങളുള്ള വാഹനങ്ങൾ അമിത വേഗം ഒഴിവാക്കേണ്ടതാണ്. തേഞ്ഞ് പൊട്ടാനായ ചക്രങ്ങൾ മാറ്റാതെ നീട്ടിവെക്കുന്നത് ജീവന് തന്നെ ഭീഷണിയാവും. തിരക്കേറിയ റോഡുകളിൽ ചക്രം പൊട്ടി വാഹനം നിയന്ത്രണം വിട്ടാൽ കൂട്ടയിടിയാവും ഫലം. ഇത്തരം വാഹനങ്ങളുമായി മരുഭൂമിയിലെ സഞ്ചാരവും ഒഴിവാക്കേണ്ടതാണ്.
ചക്രം പൊട്ടി മരുഭൂമിയിൽ ഒറ്റപ്പെട്ടുപോവാനുള്ള സാധ്യത കണക്കിലെടുക്കണം. മരുഭൂമിയിലെ യാത്രക്ക് നല്ല വാഹനങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വാഹനത്തിൽ കുടിവെള്ളം കരുതണം. അടിയന്തര ഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർ വകുപ്പിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.