ശുവൈഖിൽ വാഹന പരിശോധന: 600 നിയമലംഘനം
text_fieldsകുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായ മേഖലയിൽ നടത്തിയ പരിശോധനയിൽ 600ലേറെ നിയമലംഘനം രേഖപ്പെടുത്തി. ഒമ്പത് പിടികിട്ടാപുള്ളികളെയും പരിശോധനയിൽ പിടികൂടി.
11 താമസനിയമ ലംഘകരും അറസ്റ്റിലായി. നിയമം ലംഘിച്ച 44 ഗാരേജുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അലക്ഷ്യമായി നിർത്തിയ 514 വാഹനങ്ങളിൽ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് സ്റ്റിക്കർ പതിച്ചു. നിശ്ചിത സമയത്തിനകം വാഹനം എടുത്തുമാറ്റിയില്ലെങ്കിൽ കണ്ടുകെട്ടി ഗാരേജിലേക്ക് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയം, വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധന തുടരുമെന്ന് വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് ടീം ഉപമേധാവി അഹ്മദ് അൽ ശമ്മാരി പറഞ്ഞു. അഗ്നിസുരക്ഷ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.