വാഹന ഉടമാവകാശ രേഖ ഓൺലൈനിൽ ലഭ്യമാക്കും
text_fieldsകുവൈത്ത് സിറ്റി: വാഹന ഉടമസ്ഥാവകാശ രേഖ വൈകാതെ ഓൺലൈനായി പുറത്തിറക്കുമെന്ന് ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേഴ്സ് ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് പറഞ്ഞു. കുവൈത്ത് മൊബൈൽ ഐഡിയിൽ ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ ലഭ്യമാക്കിയത് പോലെ വാഹന ഉടമാവകാശ രേഖയും ലഭ്യമാക്കുന്നതാണ് പരിഗണിക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയവുമായും ഇൻഷുറൻസ് കമ്പനികളുമായും സഹകരിച്ചാണ് ഗതാഗത വകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നത്.
വാഹന ഉടമക്ക് വെബ്സൈറ്റിന്റെ പ്രധാന സ്ക്രീനിൽ പ്രവേശിച്ച് ഇൻഷുറൻസ് ദാതാവിനെയും ഇഷ്യൂ ചെയ്യേണ്ട രേഖയുടെ തരവും തെരഞ്ഞെടുക്കാൻ കഴിയും. വാഹനത്തിന് സാങ്കേതിക പരിശോധന ആവശ്യമില്ലെങ്കിൽ ഉടമസ്ഥാവകാശ രേഖ ഉടൻ ലഭിക്കും. സാങ്കേതിക പരിശോധന ആവശ്യമാണെങ്കിൽ അതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.