വാഹന സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വാഹന സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. എല്ലാം ഒരു കുടക്കീഴിൽ ആക്കിയുള്ള നടപടികൾക്ക് ജനുവരി രണ്ടു മുതൽ തുടക്കമായി. ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹന രേഖകൾ പുതുക്കൽ എന്നിവ ചൊവ്വാഴ്ച മുതൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനിലൂടെ (സഹൽ) മാത്രമാക്കി. ഫെബ്രുവരി മുതൽ വാഹന കൈമാറ്റ സേവനവും സഹല്‍ ആപ് വഴി മാത്രമാകും.
വാഹന സംബന്ധമായ സേവനങ്ങൾ ജനുവരി മുതൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹൽ വഴിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. ഗതാഗത സേവനങ്ങള്‍ ഡിജിറ്റൽവത്കരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നീക്കം. പുതിയ സേവനങ്ങൾ ഉപയോക്താക്കൾക്ക് പ്രയത്നവും സമയവും ലാഭിക്കാൻ സഹായിക്കും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫിസ് സന്ദർശിക്കാതെ മൊബൈൽ ആപ്പിലൂടെ സേവനങ്ങൾക്ക് അപേക്ഷിക്കാനാകും. രാജ്യത്തെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകജാലക ആപ്ലിക്കേഷനാണ് സഹൽ.
വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കുന്നത്. ഇ-ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ ആപ്ലിക്കേഷനിൽ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.