സാേങ്കതിക പരിശോധന ജലീബിൽ 1469 വാഹനങ്ങൾ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ജനറൽ ട്രാഫിക് വിഭാഗത്തിെൻറ സാേങ്കതിക പരിശോധന വകുപ്പ് നടത്തിയ പരിശോധനയിൽ 1469 വാഹനങ്ങൾ പിടികൂടി. ആറ് സംഘങ്ങളായി മൂന്ന് മണിക്കൂർ നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ നിരത്തിൽ ഗതാഗതത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തി കണ്ടുകെട്ടിയത്. 1060 പ്രത്യക്ഷ നിയമലംഘനങ്ങളും 409 പരോക്ഷ നിയമലംഘനങ്ങളുമാണ് പിടികൂടിയത്. നിശ്ചിത കാലാവധി കഴിഞ്ഞതും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതുമായ വാഹനങ്ങളാണ് പിടികൂടിയത്. സാേങ്കതിക പരിശോധന വകുപ്പ് മേധാവി കേണൽ മിഷ്അൽ അൽ സുവൈജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹന ഉടമകൾ നേരിട്ട് സാേങ്കതിക പരിശോധന വകുപ്പിലെത്തി പിഴയൊടുക്കിയാൽ മാത്രമേ വിട്ടുനൽകൂവെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗതയോഗ്യമാകാൻ വേണ്ട നിശ്ചിത യോഗ്യതയില്ലാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.