വെളിച്ചം ഖുർആൻ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ ഐ.എസ്.എം കേരളയുടെ വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുമായി സഹകരിച്ചു നടത്തിയ പതിനാലാം ഘട്ട വെളിച്ചം, അഞ്ചാം ഘട്ട ബാലവെളിച്ചം എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കുവൈത്തിൽ നിന്നും പരീക്ഷയെഴുതിയ മുഹമ്മദ് ശാക്കിർ, എം.നദാ, സറീന എന്നിവർ വെളിച്ചം പരീക്ഷയിൽ നൂറ് ശതമാനം മാർക്ക് കരസ്ഥമാക്കി. വിജയികൾക്ക് ഹുദാ സെന്റർ ആശംസകൾ അറിയിച്ചു. പൊതുപരിപാടിയിൽ വിജയികൾക്കുള്ള സമ്മാനം നൽകുമെന്നു സെന്റർ ക്യു.എച്ച്. എൽ.എസ്. സെക്രട്ടറി വീരാൻ കുട്ടി സ്വലാഹി അറിയിച്ചു. തുടർപരീക്ഷകളെ കുറിച്ചും അനുബന്ധമായ മറ്റു വിവരങ്ങൾക്കും 60756740, 97415065 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.