യമനിലെ അഭയാർഥികൾക്ക് കുവൈത്ത് സഹായത്താൽ ഗ്രാമം നിർമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന യമനിലെ അഭയാർഥികൾക്കായി കുവൈത്തിെൻറ സാമ്പത്തികസഹായത്തോടെ ഗ്രാമം നിർമിക്കുന്നു.
കുവൈത്ത് ആസ്ഥാനമായ ഇൻറർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഒാർഗനൈസേഷൻ നിർമിക്കുന്ന ഗ്രാമത്തിെൻറ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു.
ആഭ്യന്തരയുദ്ധം ബാധിച്ച അൽ ഹുദൈദ ഗവർണറേറ്റിലെ അഭയാർഥികളെയാണ് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത്. 50 ഹൗസിങ് യൂനിറ്റുകൾ, മെഡിക്കൽ സെൻറർ, സ്കൂൾ, ജലസ്രോതസ്സ്, 20,630 മീറ്റർ നീളത്തിൽ വെള്ളം എത്തിക്കാനുള്ള പൈപ്പ് തുടങ്ങിയവക്കാണ് കുവൈത്തി സംഘടന സാമ്പത്തിക സഹായം നൽകുന്നത്. കുവൈത്തിെൻറ സഹായത്തിനും പിന്തുണക്കും അൽ ഹുദൈദ ഗവർണർ അൽ ഹസ്സൻ താഹിർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.