നിയമലംഘനം: 20 പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: വിവിധ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്ത 20 പേരെ സുരക്ഷാ അധികാരികൾക്ക് കൈമാറിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു. ഇതിൽ അഞ്ചുപേർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിനാണ് പിടിയിലായത്. താമസ, തൊഴിൽനിയമം ലംഘിക്കൽ, വ്യാജ സർവിസ് ഓഫിസ് നടത്തൽ, നിയമലംഘകർക്ക് അഭയം നൽകൽ എന്നിങ്ങനെ വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് മറ്റു പ്രതികൾ.
ജഹ്റ ഇൻഡസ്ട്രിയൽ ഏരിയയിൽനിന്നാണ് നാല് നിയമലംഘകരെ പിടികൂടിയത്. കൈക്കൂലി ആരോപിച്ച് അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. വ്യാജ സർവിസ് ഓഫിസ് നടത്തിയതിന് രണ്ടുപേരും അറസ്റ്റിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.