നിയമലംഘനം: വിവിധ സ്ഥാപനങ്ങൾ ഫയർഫോഴ്സ് അടച്ചുപൂട്ടി
text_fieldsനിയമങ്ങൾ പാലിക്കാത്ത സ്ഥാപനത്തിൽ ഫയർഫോഴ്സ്
നോട്ടീസ് പതിക്കുന്നു
കുവൈത്ത് സിറ്റി: സുരക്ഷയും അഗ്നിശമന നിയമവും പാലിക്കുന്നത് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫയർഫോഴ്സ് സുബ്ഹാൻ മേഖലയിൽ പരിശോധന കാമ്പയിൻ നടത്തി. ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ മുഹമ്മദ് അൽ റൂമിയുടെ നേരിട്ടുള്ള നിർേദശപ്രകാരമായിരുന്നു പരിശോധന. കെട്ടിടങ്ങളിലെ സുരക്ഷാ, അഗ്നി പ്രതിരോധ സംവിധാനങ്ങൾ കാമ്പയിനിൽ പരിശോധിച്ചു.
ആവശ്യമായ സംവിധാനങ്ങൾ പാലിക്കാതിരിക്കൽ, അഗ്നിശമന ലൈസൻസുകൾ ഇല്ലാതെ പ്രവർത്തിക്കൽ, തീപിടിക്കുന്ന വസ്തുക്കളുടെ സംഭരണം എന്നിവ കാരണം നിരവധി സ്ഥാപനങ്ങൾ പരിശോധനക്കിടെ അടച്ചുപൂട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.