നിയമലംഘനം: അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരിൽ അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ അധികൃതർ അടച്ചുപൂട്ടി. ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ക്ലിനിക്കുകള്‍ക്കെതിരെ നടപടി. രാജ്യത്തെ ആരോഗ്യ മേഖലയില്‍ കര്‍ശന പരിശോധന നടന്നുവരുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി ക്ലിനിക്കുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ പ്രത്യേക ലൈസൻസ് ഇല്ലാതെ പ്രാക്ടിസ് നടത്തിയ ഡോക്ടര്‍മാരെയും, ലൈസൻസില്ലാത്ത മരുന്ന് സ്റ്റോറുകളും, അനധികൃത തൊഴിലാളികളേയും പരിശോധനയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.