നിയമലംഘനം: റസ്റ്റാറന്റുകളും കഫേകളും അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്നൂറിലേറെ റസ്റ്റാറന്റുകളും കഫേകളും അടച്ചുപൂട്ടി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുല്ല അൽ കന്ദരി പരിശോധനക്ക് നേതൃത്വം നല്കി.
ഹോട്ടലുകളിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്ത നിരവധി ഭക്ഷ്യസാധനങ്ങളും കണ്ടെത്തി. പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ റസ്റ്റാറന്റിന് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ. ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ ജോലിചെയ്ത നിരവധി തൊഴിലാളികളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശനമായ പരിശോധനകള്‍ തുടരും. റസ്റ്റാറന്റുകളിൽ ഭക്ഷ്യസുരക്ഷ വീഴ്ചകൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.