Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതാമസ, തൊഴിൽ നിയമലംഘനം:...

താമസ, തൊഴിൽ നിയമലംഘനം: പരിശോധന തുടരുന്നു, 289 പേർ അറസ്റ്റിൽ

text_fields
bookmark_border
താമസ, തൊഴിൽ നിയമലംഘനം:  പരിശോധന തുടരുന്നു, 289 പേർ അറസ്റ്റിൽ
cancel

കു​വൈ​ത്ത്സി​റ്റി: രാ​ജ്യ​ത്ത് താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 289 പേ​ർ പി​ടി​യി​ലാ​യി. ഫ​ഹാ​ഹീ​ൽ, മം​ഗ​ഫ്, ഫ​ർ​വാ​നി​യ, ഷു​വൈ​ഖ്, ഹ​വ​ല്ലി, ഖൈ​താ​ൻ, ഹ​സാ​വി, ക​ബ്ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്രാ​ദേ​ശി​ക മ​ദ്യം കൈ​വ​ശം വെ​ച്ച ഒ​മ്പ​തു​പേ​ർ, ഒ​രു തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര​ൻ, മ​യ​ക്കു​മ​രു​ന്നെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന വ​സ്തു​ക്ക​ൾ കൈ​വ​ശം വെ​ച്ചി​രു​ന്ന മ​റ്റൊ​രാ​ൾ എ​ന്നി​വ​രും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ നാ​ടു​ക​ട​ത്തു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.

താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്‌​സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. അ​തി​നി​ടെ, ക​ഴി​ഞ്ഞ വ​ർ​ഷം 42,000 പ്ര​വാ​സി​ക​ളെ കു​വൈ​ത്തി​ൽനി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. ഇ​തു​വ​രെ ഉ​ള്ള​തി​ൽവെ​ച്ച് ഏ​റ്റ​വും വ​ലി​യ ക​ണ​ക്കാ​ണി​ത്. 2022ൽ 21,000 ​പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു.

നി​യ​മ ലം​ഘ​ക​രെ ശ​ക്ത​മാ​യി നേ​രി​ടാ​ൻ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​്മദ് അ​സ്സ​ബാ​ഹ് ശ​ക്ത​മാ​യ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ അ​സന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, തൊ​ഴി​ൽ വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InvestigationarrestViolation of residence and employment laws
News Summary - Violation of residence and employment laws Investigation continues, 289 arrested
Next Story