താമസ, തൊഴിൽ നിയമലംഘനം: 28 പ്രവാസികൾ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞദിവസം ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിൽ 28 പ്രവാസികളെ പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിനാണ് പ്രതികളെ പിടികൂടിയത്. ഫഹാഹീൽ ഏരിയയിൽനിന്ന് രണ്ട് യാചകരും പരിശോധന സംഘത്തിന്റെ പിടിയിലായി. പിടിയിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
നിയമലംഘകരെ പിടികൂടുന്നതിൽ പരിശോധന സംഘങ്ങളോട് സഹകരിക്കാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ അധികൃതർ അഭ്യർഥിച്ചു. ഭിക്ഷാടന കേസുകൾ ശ്രദ്ധയിൽപെട്ടാൽ 97288211 97288200 25582581 25582582 ഫോൺ നമ്പറുകളിലോ എമർജൻസി ഫോൺ നമ്പറിലോ (112) വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.