താമസ, തൊഴിൽ നിയമലംഘനം: കുവൈത്തിൽ 64 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ജലീബ് ഏരിയയിൽ ക്രമരഹിതവും ലൈസൻസില്ലാത്തതുമായ ഗാരേജുകളിലും വർക്ക് ഷോപ്പുകളിലും നടത്തിയ പരിശോധനയിൽ 64 പേരെ അറസ്റ്റ് ചെയ്തു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളാണ് പിടിയിലായത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി, ജല മന്ത്രാലയം, പരിസ്ഥിതി പബ്ലിക് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംയുക്ത ത്രികക്ഷി സമിതി ഡിപ്പാർട്മെന്റ് പ്രതിനിധാനംചെയ്യുന്ന റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷനാണ് പരിശോധന നടത്തിയത്.
നിയമലംഘനങ്ങൾ നടത്തിയ സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി വിതരണം അധികൃതർ വിച്ഛേദിച്ചു. കഴിഞ്ഞ ദിവസം ഷാർഖ് മേഖലയിലെ മത്സ്യമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 25 പേരെ പിടികൂടിയിരുന്നു.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവ സംയുക്തമായാണ് ഇവിടെ പരിശോധന നടത്തിയത്. പിടിയിലായ എല്ലാ നിയമലംഘകരെയും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.