താമസ, തൊഴിൽ നിയമലംഘനം: 98 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമലംഘകർക്കെതിരായ പരിശോധന തുടരുന്നു. തിങ്കളാഴ്ച 98 പേരെ പിടികൂടി. ശുവൈഖ്, അർദിയ വ്യവസായ ഏരിയ, ജലീബ് അൽ ശുയൂഖ്, ഖൈത്താൻ, ഫർവാനിയ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. കഴിഞ്ഞ ദിവസം ഷാർക്കിലെ മത്സ്യമാർക്കറ്റിൽ നടത്തിയ പരിശോധനയിൽ വിവിധ രാജ്യക്കാരായ 62 നിയമലംഘകരെ അറസ്റ്റ് ചെയ്തിരുന്നു.
പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി. സുരക്ഷ വ്യാപിപ്പിക്കൽ, നിയമലംഘകർക്കെതിരെ നടപടി ശക്തമാക്കൽ എന്നിവയുടെ ഭാഗമായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.