താമസ നിയമലംഘനം: നിരവധിപേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസ നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള പരിശോധന തുടരുന്നു. ക്യാപിറ്റൽ സെക്യൂരിറ്റി ഡയറക്ടറേറ്റ് ശുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിരവധിപേർ അറസ്റ്റിലായി.
റെസ്ക്യൂ പൊലീസ് ഡിപ്പാർട്മെന്റിന്റെയും ക്യാപിറ്റൽ ട്രാഫിക് ഡിപ്പാർട്മെന്റിന്റെയും സഹകരണത്തോടെയാണ് ശുവൈക്കിൽ പരിശോധന നടന്നത്.
പിടിയിലായവരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. നിയമ നടപടികൾക്കുശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്തും. ഇവർക്ക് പിന്നീട് രാജ്യത്തേക്ക് മടങ്ങിവരാനാകില്ല.
താമസ നിയമലംഘകർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ രാജ്യത്ത് ശക്തമായ പരിശോധനകൾ നടന്നുവരികയാണ്. പരിശോധന തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിയമവിരുദ്ധമായി തങ്ങുന്നവർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കും.
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും നിയമലംഘകരെ കുറിച്ച് വിവരങ്ങൾ എമർജൻസി ഫോൺ നമ്പറിൽ (112) അറിയിക്കാനും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.