നിയമ ലംഘനം: 142 കാറുകളും 70 ബൈക്കുകളും പിടിച്ചെടുത്തു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത പരിശോധന ശക്തമാക്കി ട്രാഫിക് വകുപ്പ്. ഒരാഴ്ചക്കിടയില്‍ നിയമ ലംഘനത്തെ തുടര്‍ന്ന് 142 കാറുകളും 70 ബൈക്കുകളും പിടിച്ചെടുത്തു. മാർച്ച് ഒമ്പതു മുതൽ 15 വരെയുള്ള ദിവസങ്ങളില്‍ 20,391 ട്രാഫിക് പിഴ ചുമത്തിയതായും അധികൃതര്‍ അറിയിച്ചു.
മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
പരിശോധനക്കിടയില്‍ വിസ കാലാവധി കഴിഞ്ഞവരേയും ലൈസൻസില്ലാതെ വാഹനമോടിച്ചവരെയും ഗുരുതരമായ ഗതാഗത നിയമലംഘനം നടത്തിയവരേയും പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.