താമസ നിയമലംഘകരെ പിഴ കൂടാതെ പോകാൻ അനുവദിക്കണമെന്ന് ശിപാർശ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ താമസ നിയമലംഘകർക്ക് രാജ്യം വിടാൻ ഇളവനുവദിക്കണമെന്ന് ശിപാർശ. താമസകാര്യവകുപ്പാണ് ഇതുസംബന്ധിച്ച ശിപാർശ ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചത്. ഇഖാമയില്ലാതെ കഴിയുന്ന വിദേശികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞ പശ്ചാത്തലത്തിലാണ് ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാൻ ഇളവ് കാലം അനുവദിക്കണമെന്ന് താമസകാര്യ വകുപ്പ് ശിപാർശ സമർപ്പിച്ചത്.
താമസരേഖകൾ ഇല്ലാത്തവർക്ക് പിഴയോ ശിക്ഷയോ കൂടാതെ തിരിച്ചുപോക്ക് സാധ്യമാക്കണം എന്നാണ് നിർദേശം. മന്ത്രിസഭയുടെ അനുമതിയോടെ ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടത്. കോവിഡ് നിയന്ത്രണം നീങ്ങിയതോടെ താമസനിയമലംഘകരെ പിടികൂടുന്നതിനായി ആഭ്യന്തരമന്ത്രാലയം പരിശോധനകൾ പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് ഒന്നാംതരംഗ സമയത്ത് മാനുഷിക പരിഗണന മുൻനിർത്തി താമസനിയമലംഘകർക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു. പിഴയും ശിക്ഷാനടപടികളും ഒഴിവാക്കിനൽകിയതിന് പുറമെ കുവൈത്ത് സ്വന്തം ചെലവിലാണ് പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്.
വലിയൊരുവിഭാഗം ഇളവ് പ്രയോജനപ്പെടുത്തിയിരുന്നില്ല. നിലവിൽ താമസനിയമലംഘകരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഒരു തവണകൂടി ഇളവ് നൽകണമെന്നാണ് താമസകാര്യ വിഭാകത്തിന്റെ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.