പരിസ്ഥിതിക്കെതിരായ അതിക്രമം വർധിക്കുന്നതായി റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതിക്കെതിരായ അതിക്രമം ഗണ്യമായി വർധിക്കുന്നതായി റിപ്പോർട്ട്. എൻവയോൺമെന്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് നൽകിയ സ്ഥിതിവിവരക്കണക്ക് പ്രകാരം വർഷവും കേസ് കൂടുന്നതായി കാണിക്കുന്നു. സ്വദേശികളും വിദേശികളും പാരിസ്ഥിതിക നിയമ ലംഘനം തുടരുന്നതായാണ് കണക്കുകൾ. ഈ വിഷയത്തിൽ പ്രതിമാസം അഞ്ച് കേസ് രേഖപ്പെടുത്തി. ഏഴു പ്രവാസികളെ നാടുകടത്തി.
2022 ജനുവരി ഒന്നു മുതൽ 2023 ഫെബ്രുവരി പകുതി വരെ ഗുരുതര പരിസ്ഥിതി നിയമലംഘനത്തിന് 90 പ്രവാസികളെ നാടുകടത്തിയതായി അൽ റായി റിപ്പോർട്ടു ചെയ്തു.
പ്രകൃതിദത്ത കരുതൽ മേഖലയിൽ അതിക്രമിച്ചു കയറൽ, മരം മുറിക്കൽ തുടങ്ങിയ കൃത്യങ്ങളിൽ ഏർപ്പെട്ടതിന് 62 പേർക്കെതിരെ നടപടിയെടുത്തു. 90 പ്രവാസികളെ നാടുകടത്തിയ കേസിൽ 33 പേരും നിരോധിത മത്സ്യബന്ധനവുമായി ബന്ധപ്പെട്ടവരാണ്. മണ്ണ് നിരപ്പാക്കൽ, നിരോധിത പ്രദേശങ്ങളിൽ മാലിന്യം വലിച്ചെറിയൽ തുടങ്ങിയ കേസുകളിലാണ് 23 പേർക്കെതിരായ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.