പ്രവാസികളുടെ വിസ: നിയമ ഭേദഗതിക്കൊരുങ്ങി കുവൈത്ത് അധികൃതര്‍
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ വിസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഭേദഗതി ചെയ്യാനൊരുങ്ങി അധികൃതര്‍. ഇതുസംബന്ധമായ നിർദേശങ്ങള്‍ ദേശീയ അസംബ്ലി ആഭ്യന്തര, പ്രതിരോധ സമിതി പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിർദിഷ്ട നിയമപ്രകാരം വിസ കച്ചവടം നടത്തിയാല്‍ പരമാവധി മൂന്ന് വർഷം തടവു ശിക്ഷയും 5,000 ദീനാര്‍ മുതൽ 10,000 ദീനാര്‍ വരെ പിഴയും ലഭിക്കും. പ്രവാസികൾക്ക് പരമാവധി അഞ്ച് വർഷത്തേക്കായിരിക്കും റസിഡൻസി ലഭിക്കുക. റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് പത്തുവർഷത്തേക്കും വിദേശ നിക്ഷേപകർക്ക് പരമാവധി 15 വർഷത്തെ റസിഡൻസിയുമാണ് ലഭിക്കുക.
ഇതുസംബന്ധമായ അന്തിമമായ നിർദേശം മന്ത്രിമാരുടെ കൗൺസിൽ നിശ്ചയിക്കും. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് സ്ഥാപനത്തിന്റെ അംഗീകാരമില്ലാതെ മറ്റൊരു പൊതുമേഖല സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുവദിക്കില്ല. പുതിയ ശിപാര്‍ശ പ്രകാരം തൊഴിലുടമയുടെ അംഗീകാരമില്ലാതെ ഗാർഹിക തൊഴിലാളിക്ക് റസിഡൻസി കൈമാറ്റം അനുവദിക്കില്ല. വീട് ജോലിക്കാര്‍ക്ക് നാലുമാസം വരെ തുടർച്ചയായി രാജ്യത്തിന് പുറത്ത് താമസിക്കാം. രാജ്യത്തെ നിയമം ലംഘിക്കുന്നവരെ സാധുവായ താമസാവകാശം ഉള്ളവരാണെങ്കിൽപ്പോലും നാടുകടത്താൻ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ബില്ലില്‍ നിർദേശിക്കുന്നു. അടുത്ത പാർലമെന്റ് സമ്മേളനം അവസാനിക്കുന്നതിനുമുമ്പായി ബില്ലിന്റെ റിപ്പോർട്ട് പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.