സർക്കാർ ജോലിയിൽനിന്ന് വിരമിക്കുന്നവർക്ക് വിസ മാറ്റം അനുവദിക്കില്ല
text_fieldsകുവൈത്ത് സിറ്റി: സർക്കാർ ജോലിയിൽനിന്ന് വിരമിക്കുന്ന വിദേശികൾക്ക് വിസ മാറ്റം അനുവദിക്കില്ലെന്നും രാജ്യം വിടുന്നതിനുള്ള രേഖകൾ സമർപ്പിച്ചാൽ മാത്രമേ അവർക്ക് സേവന ആനൂകൂല്യങ്ങൾ നൽകുകയുള്ളൂവെന്നും സിവിൽ സർവിസ് കമീഷൻ അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് വിരമിക്കുന്നവരുടെ വിവരങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പകൾക്ക് കമീഷൻ നിർദേശം നൽകി.
വിരമിക്കുന്ന വിദേശികൾ 17ാം നമ്പർ വിസ റദ്ദാക്കിയതിെൻറയും രാജ്യം വിടുന്നതിനുള്ളതുമായ രേഖകൾ സമർപ്പിക്കേണ്ടതാണ്. സർക്കാർ ജോലിയിൽ വിരമിക്കുന്നവർക്ക് മറ്റ് മേഖലകളിലേക്ക് മാറ്റം അനുവദിക്കരുതെന്ന് എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകിയതായി കമീഷൻ അറിയിച്ചു. വിദേശിളുടെ എണ്ണം കുറക്കുന്നതിെൻറ ഭാഗമാണിതെന്നും സിവിൽ സർവിസ് കമീഷൻ വ്യക്തമാക്കി.
അതേസമയം, സർക്കാർ സർവിസിൽനിന്ന് വിരമിക്കുന്ന സ്വദേശികളെ പരമാവധി മറ്റു ജോലികളിൽ നിയമിക്കാനാണ് അധികൃതരുടെ നീക്കം. സർക്കാർ വകുപ്പുകളിൽനിന്ന് വിരമിച്ച കുവൈത്തികളോട് ഔഖാഫ് മന്ത്രാലയത്തിന് കീഴിലെ പള്ളികളിൽ ഇമാമും മുഅദ്ദിനുകളുമായി ജോലി ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കാൻ ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രി ഡോ. ഫഹദ് അൽ അഫാസി നിർദേശം നൽകി. വിരമിക്കുന്ന സ്വദേശികൾക്ക് പരിശീലനം നൽകി സ്വകാര്യ മേഖലയിലും വിന്യസിക്കാൻ സ്വദേശിവത്കരണ സമിതിക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.