വിസ തട്ടിപ്പിനിരയായ 10,000 വിദേശികളെ നാടുകടത്തില്ല
text_fieldsകുവൈത്ത് സിറ്റി: വിസ തട്ടിപ്പിനിരയായി കുവൈത്തിലെത്തിയ വിദേശതൊഴിലാളികൾക്ക് ആഭ് യന്തരവകുപ്പിെൻറ കാരുണ്യം. മനുഷ്യക്കടത്തു സംഘത്തിെൻറ ചതിയിൽപെട്ട പതിനായിരത് തോളം തൊഴിലാളികളെയാണ് മന്ത്രാലയം നാടുകടത്തലിൽനിന്ന് ഒഴിവാക്കിയത്. ഇവർക്ക് പിഴ അടച്ചശേഷം പുതിയ തൊഴിലിടം കണ്ടെത്താനും അധികൃതർ അനുമതി നൽകിയതായാണ് റിപ്പോർട്ട്.< /p>
വ്യാജകമ്പനിയുടെ പേരിൽ നൽകിയ വിസയിലാണ് പതിനായിരത്തോളം തൊഴിലാളികളെ മനുഷ്യക്കടത്തു സംഘം കുവൈത്തിലെത്തിച്ചത്. ആറു കുവൈത്തികൾ ഉൾപ്പെടുന്ന സംഘമാണ് മനുഷ്യക്കടത്തിന് നേതൃത്വം നൽകിയതെന്നാണ് സംശയം. ഇവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. മനുഷ്യക്കടത്തിെൻറ ഇരകളെന്ന നിലയിൽ മാനുഷിക പരിഗണന വെച്ചാണ് പിടിയിലായ തൊഴിലാളികളെ നാടുകടത്തേണ്ടതില്ലെന്ന് താമസകാര്യ വകുപ്പ് തീരുമാനിച്ചത്.
താമസനിയമം ലംഘിച്ചതിന് പിഴ ഈടാക്കിയ ശേഷം രേഖകൾ ശരിയാക്കി കുവൈത്തിൽ തുടരാനും പുതിയ തൊഴിലിടം കണ്ടെത്താനും തൊഴിലാളികളെ അനുവദിക്കണമെന്ന് താമസ കാര്യ വകുപ്പ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിനു നിർദേശം നൽകിയതായി അൽജരീദ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. അതിനിടെ, താമസകാര്യ ഡയറക്ടറേറ്റിെൻറ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജഹ്റ വ്യവസായ മേഖലയിലും നയീം സ്ക്രാപ് യാർഡ് പരിസരത്തും നടത്തിയ പരിശോധനയിൽ മുന്നൂറോളം പേർ പിടിയിലായി.
അനധികൃത താമസക്കാരെ കണ്ടെത്താൻ രാജ്യത്തിെൻറ വിവിധ കേന്ദ്രങ്ങളിൽ പരിശോധന തുടരാനും പിടിയിലാകുന്ന നിയമലംഘകരെ ഉടൻ നാടുകടത്താനും ആഭ്യന്തരമന്ത്രിയുടെ നിർദേശമുള്ളതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.