വിസമാറ്റം :65ന് മുകളിലുള്ളവർക്ക് നിബന്ധന വരും
text_fieldsകുവൈത്ത് സിറ്റി: 65 വയസ്സിന് മുകളിലുള്ളവർക്ക് വിസ നടപടികൾക്ക് ബിരുദ വിദ്യാഭ്യ ാസ യോഗ്യത നിർബന്ധമാക്കും. മാൻപവർ പബ്ലിക് അതോറിറ്റി ഇതുസംബന്ധിച്ച് ഉടൻ ഉത്തര വ് ഇറക്കിയേക്കും. വിസ പുതുക്കാനും സ്വകാര്യ മേഖലയിലെ ഒരു കമ്പനിയിൽനിന്ന് മറ്റൊന്നിലേക്ക് വിസ മാറ്റാനും നിയന്ത്രണം ബാധകമാവും. നിലവിൽ 65 വയസ്സ് കഴിഞ്ഞ 23,500 വിദേശികൾ രാജ്യത്ത് സ്വകാര്യ മേഖലയിലും 2250 പേർ പൊതുമേഖലയിലും ജോലിചെയ്യുന്നുണ്ടെന്നാണ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷെൻറ കണക്ക്.
ഇതിനുപുറമെ, ഇൗ പ്രായപരിധി പിന്നിട്ട 2250 പേർ ഗാർഹികത്തൊഴിലാളികളായും 9516 വീട്ടമ്മമാരും 488 വിരമിച്ചവരും 1094 തൊഴിൽരഹിതരും രാജ്യത്തു കഴിയുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രായപരിധി കഴിഞ്ഞവരിൽ 10,217 പേർക്ക് ബിരുദമോ ഡിപ്ലോമയോ ഉണ്ട്. 8914 പേർ നിരക്ഷരരാണ്. 8599 പേർക്ക് എഴുതാനും വായിക്കാനും അറിയാം. 6082 പേർക്ക് സെക്കൻഡറി വിദ്യാഭ്യാസ യോഗ്യതയും 5618 പേർക്ക് ഇൻറർമീഡിയറ്റും ഉണ്ട്. ഉന്നത യോഗ്യതയുള്ളവരും ദീർഘകാലം സേവനം ചെയ്തുവരുന്നവരുമായ ആളുകളെ മാനുഷിക പരിഗണനകൾ വെച്ചും സേവനവും ആവശ്യകതയും കണക്കിലെത്ത് പ്രായം പരിഗണിക്കാതെ രാജ്യത്ത് തുടരാൻ അനുവദിക്കണമെന്നാണ് മാൻപവർ പബ്ലിക് അതോറിറ്റി ബോർഡ് അംഗങ്ങളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.