കുവൈത്ത് വിസകാലാവധി ആഗസ്റ്റ് 31ന് ശേഷം നീട്ടിനൽകില്ല
text_fieldsകുവൈത്ത് സിറ്റി: ആഗസ്റ്റ് 31ന് ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.നേരത്തെ രണ്ട് ഘട്ടങ്ങളിലായി മാർച്ച് ഒന്നുമുതൽ ആഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു.സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവിക എക്സ്റ്റൻഷൻ ലഭിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവിസ് ഇല്ലാതെ ഇവിടെ കുടുങ്ങിയ നിരവധി പേർക്ക് ഇത് ആശ്വാസമായിരുന്നു.
ഇക്കാലയളവിൽ വിസ കാലാവധി കഴിഞ്ഞ തൊഴിലാളികൾക്കും പ്രയോജനപ്പെട്ടു. 2,60,000 പേർ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി വിസ പുതുക്കി. ഒാൺലൈനായി പുതുക്കാൻ അവസരമുണ്ടായിട്ടും 1,45,000 പേർ ഇത് പ്രയോജനപ്പെടുത്തിയില്ല.ഇൗ സാഹചര്യത്തിൽ ഇനി സ്വാഭാവിക എക്സ്റ്റൻഷൻ നൽകേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം. ആഗസ്റ്റ് 31നകം ഒാൺലൈനായി പുതുക്കിയില്ലെങ്കിൽ താമസ നിയമലംഘകരായി കണക്കാക്കി പിഴ ഇൗടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും.
സന്ദർശക വിസയിലുള്ളർ ആഗസ്റ്റ് 31നകം തിരിച്ചുപോകണം. ഒരു ലക്ഷം സന്ദർശക വിസക്ക് നേരത്തേ കാലാവധി നീട്ടിനൽകിയിരുന്നു. ഇവർ 31നകം തിരിച്ചുപോയില്ലെങ്കിൽ കരിമ്പട്ടികയിൽപെടുത്തും. പിന്നീട് കുവൈത്തിലേക്ക് വരാൻ കഴിയില്ല. സ്പോൺസറിൽനിന്ന് പിഴ ഇൗടാക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.