33 രാജ്യങ്ങളിലേക്ക് കുവൈത്തികൾക്ക് വിസയില്ലാതെ യാത്രചെയ്യാം
text_fieldsകുവൈത്ത് സിറ്റി: 33 രാജ്യങ്ങളിലേക്ക് കുവൈത്ത് പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാം. ആഗോള പാസ്പോർട്ട് ഇൻഡക്സിൽ കഴിഞ്ഞവർഷം 39ാം റാങ്കിലായിരുന്ന കുവൈത്ത് പാസ്പോർട്ട് ആറുറാങ്ക് മെച്ചപ്പെടുത്തി 33ലെത്തി. 33 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 35 രാജ്യങ്ങളിലേക്ക് ഒാൺ അറൈവൽ വിസയിലും 130 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസയെടുത്തും കുവൈത്തികൾക്ക് സഞ്ചരിക്കാം. ആഗോള റാങ്കിങ്ങിൽ 13ാമതുള്ള യു.എ.ഇ പാസ്പോർട്ട് ആണ് ഗൾഫ് രാജ്യങ്ങളിൽ കരുത്തുള്ളത്. ഖത്തറും കുവൈത്തിനൊപ്പമാണ്. ലോകത്തിലെ ഏറ്റവും മൂല്യമേറിയ പാസ്പോര്‍ട്ട് ജപ്പാേൻറതാണ്. വിസ കൂടാതെ 191 രാജ്യങ്ങളിലേക്ക് ജപ്പാന് പാസ്പോര്‍ട്ട് ഉപയോഗിച്ച് പറക്കാം.
രണ്ടാം സ്ഥാനത്ത് സിംഗപ്പൂരാണ്. 190 രാജ്യങ്ങളിലേക്ക് വിസകൂടാതെ ഇവര്‍ക്ക് സഞ്ചരിക്കാം. മൂന്നാം സ്ഥാനം ദക്ഷിണ കൊറിയയും ജര്‍മനിയും പങ്കുവെച്ചു. 189 രാജ്യങ്ങളിലേക്കാണ് ഇവർക്ക് വിസ വേണ്ടാത്തത്. ഫിന്‍ലാൻഡ്, ഇറ്റലി, ഡെന്മാര്ക്, ലക്സംബര്‍ഗ്, സ്പെയിന്, ഫ്രാന്‍സ്, സ്വീഡൻ എന്നിവയാണ് യഥാക്രമം പിന്നീട് ആദ്യ പത്തിലുള്ളത്. ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് ഗണത്തില്‍പെടുന്നത് അഫ്ഗാനിസ്താനാണ്. 26 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാനിസ്താൻ പാസ്പോർട്ട് ഉപയോഗിച്ച് വിസ കൂടാതെ സഞ്ചാരിക്കാൻ അനുവാദം. ഇറാഖ്, സിറിയ, സോമാലിയ, പാകിസ്താന്, യമന്‍ തുടങ്ങിയ രാജ്യങ്ങള്‍ യഥാക്രമം അഫ്ഗാനിസ്താെൻറ പിറകിൽവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.